,

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്, ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ പുറത്തുവിട്ട് നടി ഇഷ


മുംബൈ: തനിക്കെതിരെ അപമര്യാദയായി പെരുമാറിയ വ്യക്തിയുടെ വിഡിയോ പുറത്തുവിട്ട് നടി ഇഷ ഗുപ്ത. ഡിന്നറിന് വേണ്ടി ഒരു ഹോട്ടലില്‍ എത്തിയതായിരുന്നു ഇഷ. അതിനിടെയാണ് ഹോട്ടലിലെ ഒരു ജീവനക്കാരൻ നടിയോട് മോശമായി പെരുമാറിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വിഡിയോ പുറത്തുവിട്ടത്. ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്, ആർക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കിൽ വിവരമറിയിക്കണം എന്ന ആവശ്യമറിയിച്ചാണ് വിഡിയോ ഷെയർ ചെയ്തത്. ‘എന്നെപ്പോലുള്ള ഒരാൾ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങൾ നേരിടുകയാണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥർ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്”, ഇഷ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു ഇഷയുടെ ഇരിപ്പിടത്തിൽ നിന്ന് അൽപം അകന്നാണ് വിഡിയോയിൽ കാണുന്ന ആൾ നിൽക്കുന്നത്. എന്തായാലും പോസ്റ്റില്‍ വലിയ പിന്തുണയാണ് ഇഷയ്ക്ക് ലഭിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%