,

അച്ഛനും മകളും ഒരേ വേദിയില്‍ ഒരുമിച്ചെത്തിയപ്പോള്‍ നിറഞ്ഞ മനസ്സോടെ മകള്‍ക്ക് സല്യൂട്ട് അടിച്ച് അച്ഛന്‍. ..വിഡിയോ


അച്ഛനും മകളും ഒരേ വേദിയില്‍ ഒരുമിച്ചെത്തിയപ്പോള്‍ നിറഞ്ഞ മനസ്സോടെ മകള്‍ക്ക് സല്യൂട്ട് അടിച്ച് അച്ഛന്‍. മൂന്ന് ദശകത്തിലേറെ പോലീസ് സര്‍വ്വീസിലുളള ഡെപ്യൂട്ടി കമ്മീഷണര്‍ എആര്‍ ഉമാമഹേശ്വര ശര്‍മ്മയാണ് മകള്‍ എസ്പി സിന്ധു ശര്‍മ്മക്ക് മുന്നില്‍ അഭിമാനത്തോടെ കടമ നിര്‍വഹിച്ചത്. തെലങ്കാനയിലാണ് സംഭവം. മൂന്ന് ദശകത്തിലേറെ പോലീസ് സര്‍വ്വീസിലുളള ആളാണ് ഉമാമഹേശ്വര ശര്‍മ്മ. ശര്‍മ്മയുടെ മകള്‍ സിന്ധു ശര്‍മ സര്‍വ്വീസില്‍ കയറിയിട്ട് നാല് വര്‍ഷം കഴിയുന്നതേയുള്ളൂ. ഇന്നലെയാണ് ഇരുവരും മുഖാമുഖം കണ്ടത്. മകളെ കണ്ടപ്പോള്‍ ഡിസിപി കടമ മറന്നില്ല, എസ്പി റാങ്കിലുള്ള മകളെ സല്യൂട്ട് ചെയ്തു. ഇതാദ്യമായാണ് ഞങ്ങള്‍ ജോലിക്കിടെ ഒന്നിച്ച് വരുന്നത്. മകളോടൊത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഉമാമഹേശ്വര ശര്‍മ്മ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടറായി കരിയര്‍ ആരംഭിച്ച ഉമാമഹേശ്വര ശര്‍മ്മയ്ക്ക് അടുത്തിടെയാണ് ഐപിഎസ് കണ്‍ഫര്‍ ചെയ്തു കിട്ടിയത്. മകള്‍ എന്റെ സീനിയര്‍ ഓഫീസറാണ്. അതിനാല്‍ മകളെ കാണുമ്പോള്‍ ഞാന്‍ സല്യൂട്ട് ചെയ്യും.

ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. അല്ലാതെ മറ്റ് സംസാരമൊന്നുമില്ല. വീട്ടില്‍ മറ്റേതൊരു വീട്ടിലെയും അച്ഛനെയും മകളെയും പോലെ തന്നെയാണ്. അഭിമാനത്തോടെ ആ അച്ഛന്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയായിരുന്നു സിന്ധുവിന്റെ ചുമതല. ഇത് നല്ലൊരവസരമായിരുന്നു. ഒന്നിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്നായിരുന്നു അച്ഛനൊപ്പം ജോലി ചെയ്ത നിമിഷങ്ങളെ കുറിച്ച് എസ്പി സിന്ധു ശര്‍മ്മയുടെ അഭിപ്രായം. സിന്ധു ശര്‍മ്മ 2014 ബാച്ചില്‍ ഐപിഎസ് നേടിയാണ് പോലീസ് സൂപ്രണ്ടായത്. ഹൈദരാബാദിലെ ഉള്‍പ്രദേശമായ കൊങ്ങര കലാനില്‍ തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്)യുടെ പൊതുയോഗ സ്ഥലത്ത് ഔദ്യോഗിക ജോലിക്കായി എത്തിയപ്പോഴാണ് അച്ഛനും മകളും മുഖാമുഖം കണ്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%