,

വിവാഹത്തിനൊരുങ്ങി അഹാന, മാട്രിമോണി ചിത്രം പങ്കുവെച്ച് താരം


രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നു കടന്ന അഹാന കൃഷ്ണകുമാറിനെ നാമെല്ലാവര്‍ക്കും സുപരിചിതമാണ്. മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന താരമായ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്ന നിലയ്ക്കും അഹാനയെ നമുക്ക് അറിയാം. ഇപ്പോള്‍ അഹാനയെ നാമെല്ലാം നെഞ്ചിലേറ്റി കഴിഞ്ഞു. ഇടവേളകള്‍ക്ക് ശേഷമാണ് താരം സിനിമയില്‍ എത്തുന്നത്. ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനായെത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നായകന്റെ അനിയത്തി വേഷമാണ് ചെയ്തത്. അതും ഒരിടവേളയ്ക്ക് ശേഷമായിരുന്നു. ഇപ്പോള്‍ ടൊവീനോ ചിത്രമായ ലൂക്കയിലും എത്തി, നായികയായി. ഒപ്പം ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന വമ്പന്‍ ചിത്രം ‘പതിനെട്ടാം പടി’യില്‍ ചെറുതല്ലാത്ത മറ്റൊരു വേഷവും കൈകാര്യം ചെയ്തു. രണ്ട് ചിത്രങ്ങള്‍ ഒരാഴ്ച്ചത്തെ ഇടവേളയില്‍ പ്രേക്ഷകരിലെത്തിയതിന്റെ ത്രില്ലില്‍ കൂടിയാണ് താരം.

 

View this post on Instagram

 

Matrimony Account Profile Picture . . Btw Wig Alla , Original Aanu .. I mean Aairnu 🤓 #PathinettamPadi #Annie #InTheatresNearYou

A post shared by Ahaana Krishna (@ahaana_krishna) on

ഇതിനിടയില്‍ അഹാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. മാട്രിമോണി അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ എന്ന കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവെച്ചത്. അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ആരാധകരുടെ സങ്കടം പറയലും കുറവല്ല. ഇപ്പോള്‍ വിവാഹം കഴിക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നവരാണ് ഏറെയും. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുള്ള ഉപദേശങ്ങളും അനവധിയുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%