,

കൊട്ടാരവും പടയാളികളും; ‘ബാഹുബലി’ തോറ്റുപോകും ഈ കല്ല്യാണം കണ്ടാല്‍; വിഡിയോ.


സിനിമയെ വെല്ലുന്ന വെഡ്ഡിങ് വിഡിയോയുമായി ദമ്പതികൾ. സൂര്യനും താമരയും തമ്മിലുള്ള പ്രണയകഥയിലേക്ക് എബിനേയും രമ്യയേയും ചേർത്തു വച്ചാണ് ‘സൂര്യവംശ: ദ് എറ്റേർണൽ ലൗ സ്റ്റോറി’ എന്ന വിവാഹവിഡിയോ ഒരുക്കിയിരിക്കുന്നത് രാത്രിയുടെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന താമരയുടെ സൗന്ദര്യത്തെ സ്വതന്ത്ര്യനാക്കാനെത്തുന്ന സൂര്യൻ. ഓരോ രാത്രിയിലും അവൾ കാത്തിരിക്കും. രാത്രിയെ തോല്‍പ്പിച്ച് സൂര്യൻ അവളെ സ്വതന്ത്ര്യയാക്കും, അവരൊന്നിച്ചു ചേരും. ഈ വെഡ്ഡിങ് ഹൈലൈറ്റ് വിഡിയോയുടെ ദൃശ്യങ്ങളും അവതരണശൈലിയും ബാഹുബലിയെ ഓർമിപ്പിക്കുന്നു. ബന്ധനത്തിലുള്ള നായികയെ രക്ഷിക്കാൻ കുതിരപ്പുറത്ത് വരുന്ന നായകൻ, വണങ്ങി നിൽക്കുന്ന പടയാളികൾ, നർത്തകര്‍ എന്നിങ്ങനെ സിനിമയ്ക്കു വേണ്ട കൂട്ടുകളെല്ലാം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ കാണാം. പ്രൗഡഗംഭീരമായ വിവാഹവേദിയും സ്വീകരണവുമെല്ലാം ശ്രദ്ധേയമാണ്. മാരിറ്റസ് വെഡ്ഡിങ് പ്ലാനറാണ് വിഡിയോ പങ്കുവച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%