,

ചെറുപ്രായത്തിൽ അത്യുഗ്രൻ പ്രകടനം; അന്തംവിട്ട് വിധികര്‍ത്താക്കളും കാണികളുമടങ്ങുന്ന സദസ്സ്.


ചിലതു കാണുമ്പോൾ കണ്ണുചിമ്മാതെ നോക്കിയിരിക്കാറുണ്ട് നമ്മൾ. കണ്‍മുന്നിൽ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ തന്നെ. അത്തരത്തിൽ ഒരു ഡാൻസ് നമ്പർ കണ്ട് അന്തംവിട്ടിരിക്കുകയാണ് വിധികര്‍ത്താക്കളും കാണികളുമടങ്ങുന്ന സദസ്സ്. മഴവിൽ മനോരമ ഡി 5 ജൂനിയറിന്റെ വേദിയിലായിരുന്നു ആരെയും അമ്പരപ്പിച്ച കുരുന്നുകളുടെ പ്രകടനം. ഹെയ്സ ഫാത്തിമ്മയും ചൈതികുമാണ് കാണികളെ അമ്പരപ്പിക്കുന്ന തകർപ്പൻ പ്രകടനവുമായി എത്തിയത്. ഈ കുഞ്ഞുങ്ങളുടെ അസാധ്യമെയ്‌വഴക്കവും നൃത്തവും വിധികർത്താക്കളെ പോലും അത്ഭുതപ്പെടുത്തി. ഡി5ലെ ഏറ്റവും പ്രായം കുറഞ്ഞ നർത്തകരാണ് ഇവർ. ഇവരിൽ നിന്നും ഇത്രയും ഗംഭീര പ്രകടനം പ്രതീക്ഷിച്ചില്ലെന്നാണ് വിധികർത്താക്കളുടെ പ്രതികരണം. മത്സരത്തിൽ മുഴുവൻ മാർക്കും നേടിയാണ് ഇരുവരും വേദിവിട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%