,

ശരവേഗത്തിൽ ബൈക്ക്; അശ്രദ്ധമായ ഓവർടേക്കിങ്, ഈ അപകടം ക്ഷണിച്ചു വരുത്തിയതോ? – വിഡിയോ


അശ്രദ്ധയും അമിതവേഗവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് എല്ലാവർക്കും അറിയാം. എങ്കിലും പലപ്പോഴും ആളുകൾ ഇതൊന്നു ശ്രദ്ധിക്കാറില്ല. ചിലപ്പോൾ നമ്മുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനായിരിക്കും അപകടത്തിലാഴ്ത്തുക. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്. വേഗത്തിലെത്തിയ ബൈക്കും മറ്റൊരു വാഹനത്തെ അശ്രദ്ധയോടെ മറികടക്കാൻ ശ്രമിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. കാറുകാരന്റെ ഓവർടേക്ക് ശ്രമമാണ് അപകടത്തിന് പ്രധാന കാരണമെങ്കിലും ബൈക്ക് അൽപ്പം പതിയെയായിരുന്നെങ്കിൽ ചിലപ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചേനേ എന്ന് വിഡിയോ കണ്ടാൽ മനസിലാകും. അത്യാവശ്യക്കാർ പലപ്പോഴും അമിതവേഗതയോടെയും അശ്രദ്ധയോടെയുമാണ് വാഹനമോടിക്കാറുള്ളത്. പക്ഷേ ഒരു സെക്കന്റിലെ അശ്രദ്ധ ഒരു ജീവനെയാവും ഇല്ലാതാക്കുന്നതെന്ന് ആരും ഓർക്കാറില്ല. ലക്ഷ്യസ്ഥാനത്തെത്തുക എന്നത് മാത്രമാവും ചിന്ത. ഇത്തരത്തിലൊരു അശ്രദ്ധയാണ് കരുനാഗപ്പള്ളിയിലുണ്ടായ അപകടത്തിനും കാരണം.

ഒന്നും നോക്കാതെ മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിച്ച കാറാണ് ഒരു ഭാഗത്ത് വില്ലനായതെങ്കിൽ ബ്രേക്ക് പിടിച്ചിട്ടും അമിതവേഗതയാൽ ബൈക്ക് നിർത്താൻ പറ്റാത്തതാണ് മറുഭാഗത്ത് പ്രശ്നം സൃഷ്ടിച്ചത്. തെറ്റായ ദിശയിൽ കാർ വരുന്നത് കണ്ട് ബൈക്കുകാരൻ ബ്രേക്ക് പിടിച്ചെങ്കിലും ഇടി കഴിഞ്ഞാണ് ബൈക്ക് നിന്നതെന്ന് വീഡിയോയിൽ വ്യക്തം. കരുനാഗപ്പള്ളി ചിറ്റുമൂലയിലാണ് അപകടമുണ്ടായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%