,

മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; അമ്മയെയും മകനെയും നാട്ടുകാര്‍ തല്ലിക്കൊന്നു; വിഡിയോ.


അസമിൽ അമ്മയെയും മകനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊന്നെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. അസമിലെ തിൻസുകിയ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസിന്‍റെ കണ്‍മുന്നിൽ വെച്ചാണ് ജനക്കൂട്ടം ജമുന താന്തി, മകന്‍ അജയ് താന്തി തല്ലിക്കൊന്നത്. തടയാനെത്തുന്ന പൊലീസിനു നേരേയും നാട്ടുകാർ പാഞ്ഞടുക്കുന്നതു കാണാം. വടികളും കമ്പികളുമുപയോഗിച്ചായിരുന്നു മർദനം. സംഭവ സ്ഥലത്ത് തന്നെ അമ്മ ജമുന മരിച്ചു. ആശുപത്രിയിൽ വെച്ചാണ് അജയ് മരിക്കുന്നത്. അജയ്‍യും ഭാര്യ രാധയും തമ്മിൽ പതിവായി തർക്കമുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് രാധയുടെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%