,

കാമുകന്‍റെ സഹാത്തോടെ കൂട്ടുകാരിയെ കൊന്ന് മരിച്ചത് താനെന്ന് വരുത്തി; കാമുകനൊപ്പം മുങ്ങി; ക്രൂരതക്ക് പിടിവീണു.


കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. കൊലയ്ക്ക് ശേഷം ഭർത്താവിനെ ആത്മഹത്യാപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും ഒരുക്കി കാമുകനുമൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു. മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിൻഡെ (30) ആണ് പിടിയിലായത്. കാമുകൻ ഛബ്ബാദാസ് വൈഷ്ണവിന്റെ (26) സഹായത്തോടെയാണു കൂട്ടുകാരി രുക്മൺബായ് മാലിയെ (31) കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം തന്റെ വസ്ത്രവും പാദരക്ഷകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു. വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു.

ഇതിനിടെ രുക്മൺബായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉടലെടുക്കുകയായിരുന്നു. സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാമുകനൊപ്പം സോനാലി പിടിയിലാകുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%