,

പലവട്ടം ഷോക്കേറ്റു, സൈക്കിള്‍ വിട്ട് ഓടി ‘ജീവിതത്തിലേക്ക്.. മരണത്തിന്റെ വക്കില്‍ നിന്ന് കരകയറിയ സുമേഷ് പറയുന്നു


കലിതുള്ളിയെത്തിയ കാലവര്‍ഷം മൂന്നു ജീവനെടുത്തു. തിരുവനന്തപുരം പേട്ടയില്‍ പുലര്‍ച്ചെ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു ജീവന്‍ പൊലിഞ്ഞു. അജന്ത പുള്ളില്‍ലൈന്‍ സ്വദേശികളായ പ്രസന്നകുമാരി, രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ചാക്ക സ്വദേശികളായ പ്രസന്നകുമാരിയെയും രാധാകൃഷ്ണനെയും പൊട്ടിവീണ വൈദ്യുതികമ്പിയുടെ രൂപത്തില്‍ മരണം കവര്‍ന്നത്. പത്രവിതരണക്കാരനായ സുമേഷ് മരണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഷോക്കെറ്റെങ്കിലും സൈക്കിള്‍ ഉപേക്ഷിച്ച് വെള്ളത്തില്‍ നിന്ന് ഓടിമാറാനായതാണ് സുമേഷിന് രക്ഷയായത്. പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ പ്രസന്നകുമാരി നടന്നുനീങ്ങിയത് പതിയിരുന്ന മരണത്തിലേക്കാണ്. പിന്നാലെയെത്തിയ സുമേഷ് മരണത്തിന്റെ വക്കില്‍ നിന്ന് കരകയറി.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോക്കെറ്റെങ്കിലും സൈക്കിള്‍ ഉപേക്ഷിച്ച് വെള്ളത്തില്‍ നിന്ന് ഓടിമാറിയ സുമേഷ് ഓടിക്കയറിയത് ജീവിതത്തിലേക്കുകൂടിയാണ്. മറ്റ് പലരുടെയും ജീവനും അത് രക്ഷയായി. എന്നാല്‍ പിന്നാലെവന്ന ക്ഷേത്രജീവനക്കാരനായ രാധാകൃഷ്ണന്‍ ഒളിഞ്ഞിരിക്കുന്ന അപകടമറിയാതെ മരണത്തിന് ഇരയായി. പലതവണ ഷോക്കേറ്റിട്ടും വെള്ളത്തില്‍ വീണുപോയ ചെരുപ്പ് എടുക്കാന്‍ വീണ്ടും ശ്രമിച്ചതാണ് മരണത്തിന് കാരണമായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%