,

കാർ ബാരിക്കേഡ് തകർത്തെത്തി മൂന്ന് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു – വിഡിയോ


വാഹനങ്ങളുടെ വേഗം കുറച്ച് സുരക്ഷിത യാത്ര ഉറപ്പാക്കാനാണ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇവ കണ്ടാൽ വേഗം കുറയ്ക്കും. എന്നാൽ റോഡിലെ ബാരിക്കേഡുകൾ വാഹനത്തിന്റെ വേഗം കുറയ്ക്കാനുള്ളതാണെന്ന് അറിയാത്ത ആളുകളുമുണ്ടെന്ന് ഈ വിഡിയോ കണ്ടാൽ മനസിലാകും. ബാരിക്കേഡുകൾ തകർത്ത കാർ ഇടിച്ചു വീഴ്ത്തിയത് രണ്ടു സ്കൂട്ടറുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന മൂന്നു പേരെയാണ്. ചെന്നൈയിലെ മാപ്പേഡു അഗരം മെയിന്‍ റോഡില്‍ രാവിലെ 11.30നാണ് ബാരിക്കേ‍ഡ് തകര്‍ത്ത കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് വാർത്തകൾ. അപകടത്തിന് കാരണമായ കാർ നിർത്താതെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വാഹനം ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%