,

ചേട്ടാ, ഇതുപോലെ ഒരു മോള്‍ വേണ്ടേ എന്ന് ഉണ്ണി മുകുന്ദനോട് ആരാധകന്‍; ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി


നവമാധ്യമങ്ങളില്‍ സജീവമാണ് ഉണ്ണി മുകുന്ദന്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറ്റും മറുപടി നല്‍കുവാനും സമയം കണ്ടെത്തുന്നവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പലപ്പോഴും ആരാധകര്‍ക്ക് മറുപടി നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരത്തില്‍ ഒന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടായാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. ഒരു കൊച്ചുകുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. ”ഞാന്‍ തൊടാതിരുന്നിടത്തോളം സമയം അവള്‍ വളരെ സന്തോഷവതിയായിരുന്നു. ഇവള്‍ എന്റെ ഡാര്‍ലിങ്ങ് ആണ്” എന്ന് ആ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ ഉണ്ണിയേട്ടാ, ഏട്ടനും വേണ്ടേ ഇങ്ങനെ ഒരു മോള്‍ എന്ന് ചോദ്യവുമായി ആരാധകന്‍ എത്തുകയായിരുന്നു. ഈ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ‘ശവത്തില്‍ കുത്തല്ലേടാ കുട്ടാ’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

അടുത്തിടെ സണ്ണി വെയ്ന്‍ വിവാഹം കഴിച്ച ശേഷം എല്ലാവരും ഉറ്റുനോക്കിയിരുന്നത് ഉണ്ണി മുകുന്ദനെ ആയിരുന്നു. സണ്ണി വെയന്റെ വിവാഹം പെട്ടെന്ന് ആരാധികമാരില്‍ ഷോക്കുണ്ടാക്കിയിരുന്നു. നടന്റെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം പരാതി പറഞ്ഞ് ആരാധികമാര്‍ എത്തുകയുമുണ്ടായി. ഇതിനു പിന്നാലെ ഉണ്ണി മുകുന്ദന്റെ ആരാധികയും നടന് മുന്നറിയിപ്പുമായി എത്തിയിരുന്നു. വല്ല ലൈനുമുണ്ടേല്‍ ഇപ്പോഴേ പറയണം ഞങ്ങളെ സങ്കടത്തിലാക്കരുത് തുടങ്ങിയ കമന്റുകളായിരുന്നു നേരത്തെ വന്നത്.

 

View this post on Instagram

 

She was all smiles and laughter as long as I didn’t touch ♥️♥️♥️ but isn’t she a darling 😘

A post shared by Unni Mukundan (@iamunnimukundan) on

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%