,

ഭര്‍തൃ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതിലന് പരാതി പറയാൻ യുവതി പോലീസ് സ്റ്റേഷനിലെത്തിയത് നഗ്‌നയായി.


ഭര്‍തൃ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതിലന് പരാതി പറയാൻ യുവതി പോലീസ് സ്റ്റേഷനിലെത്തിയത് നഗ്‌നയായി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാർസ്വദേശിനിയാണ് പരാതിക്കാരി. ഭര്‍തൃമാതാപിതാക്കൾ തന്നെ നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന് ഇവര്‍പറയുന്നു. ഭര്‍ ത്താവ് സ്ഥലത്തില്ലാത്തപ്പോഴാണ് ഉപദ്രവം. യുവതിയുടെ ഭർത്താവ് ആസ്സാമിൽ ജോലി നോക്കുകയാണ്. ഭർത്താവിന്റെ അമ്മയും സഹോദരിയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുക നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം യുവതിയുമായി വഴക്കിടുകയും ഇവരുടെ വസ്ത്രങ്ങൾ ഇരുവരും ചേർന്ന് വലിച്ചുകീറുകയുമായിരുന്നു. പൂർണമായും നഗ്നയായ യുവതി അതേപടി പരാതി പറയാനായി പൊലീസ് സ്‌റ്റേഷനിലേക്കു പോകുകയായിരുന്നു. അഭിപ്രായവ്യത്യാസത്തിൽ തുടങ്ങിയ വഴക്കാണ് പിന്നീട് കയ്യാങ്കളിയിലേക്കെത്തിയത്. യുവതിയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് യുവതിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചൂരുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ നഗ്‌നനയായി തന്നെ പരാതി നൽകാൻ എത്തിയത്.

അടുത്തകാലത്ത് ഭർത്താവിന്റെ അഭാവത്തിൽ തുടർച്ചയായി ബന്ധുക്കൾ യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മർദ്ദനവും ഉപദ്രവവും സഹിക്കവയ്യാതായ യുവതി സംഭവത്തെ നിയമപരമായി കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി പൊലീസ് സ്റ്റേഷനിലേക്ക് നടന്നത്. യുവതി നിലവിൽ പൊലീസ് സംരക്ഷണയിലാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോൾ കുറച്ചുപേർ യുവതിയുടെ ചിത്രം പകർത്തിയിട്ടുണ്ട്. യുവതിയുടെ നഗ്നചിത്രം പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%