,

ധോണിയെ റണ്‍ ഔട്ടാക്കിയ അംപയറെ ശപിച്ച് കുഞ്ഞു ചെന്നൈ ഫാന്‍; വൈറലായി വീഡിയോ


ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സ് 12ാം ഐപിഎല്‍ കിരീടവുമായി ഹൈദരാബാദ് വിട്ടത്. മത്സരത്തിനിടെ ആരാധകരുടെ ഹൃദയം തകര്‍ത്ത് ചെന്നൈ നായകന്‍ എംഎസ് ധോണി റണ്‍ ഔട്ടാവുകയും ചെയ്തിരുന്നു. മത്സരഫലത്തെ തന്നെ തകിടം മറിക്കുന്നതായിരുന്നു ആ ഔട്ട്. നിര്‍ണായക ഘട്ടത്തില്‍ ധോണി പുറത്തായതോടെ ചെന്നൈ പരുങ്ങലിലുമായി. വാട്സന്റെ വെടിക്കെട്ടിന് ചെന്നൈയെ രക്ഷിക്കാനുമായില്ല.nഇതിനിടെയാണ് ഐപിഎല്‍ ഫൈനലില്‍ ധോണിയുടെ ഔട്ട് വിധിച്ച അംപയറെ ശപിച്ച് കുഞ്ഞുഫാന്‍ കരയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ധോണിയുടെ ഔട്ട് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ ആരാധകരില്‍ പലരും ഒത്തുകളി വിവാദംവരെ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ധോണിയെ ഓര്‍ത്ത് പുതപ്പ് കൊണ്ടുമൂടി കട്ടിലില്‍ കിടന്ന് കരയുന്ന ഈ കുഞ്ഞ് ആരാധകന്‍ ശ്രദ്ധേയമാകുന്നത്.

ധോണി ഔട്ട് അല്ലെന്നും അംപയര്‍ തെറ്റായി വിളിച്ചതാണെന്നും തമിഴില്‍ പറഞ്ഞ് കുട്ടി കരയുന്നുണ്ട്. അംപയറെ ‘തനി മുട്ടാള്‍’ എന്ന് വിളിച്ച് ചീത്ത പറയുന്നതും വീഡിയോയില്‍ കാണാം. തെറ്റായ തീരുമാനം എടുത്തതിലെ കുറ്റബോധത്തില്‍ അംപയര്‍ ആത്മഹത്യ ചെയ്യുമെന്നും ഈ ബാലന്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%