,

കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് : പാർവതി


നടി പാർവതിയുടെ ചില വാക്കുകൾ പലപ്പോഴും മലയാളി പ്രേക്ഷകരെ അത്ഭുതപെടുത്താറുണ്ട്. ഇത്രയും ബോൾഡും കഴിവുറ്റ നടിയും മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. അതിനാൽ തന്നെ ചില വിവാദപരാമർശങ്ങൾ പാർവതിക്ക് ഒരുപാട് വിരോധികളെ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ആസിഫ് അലിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങൾ ആയി വരുന്ന ഉയരെ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിലെ ഒരു കാര്യമാണ് ഇപ്പോൾ വീണ്ടും പാർവതിയെ ട്രോളുകൾ നേരിടേണ്ടി വന്ന അവസ്ഥ ഉണ്ടാക്കിയത്. പാർവതി ഒരു ക്ലീൻസ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാർവതി. ഈ ചോദ്യം കേട്ടാൽ തന്റെ കൂട്ടുകാർ പൊട്ടിച്ചിരിക്കുമെന്ന് പാർവതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാർവതി പറഞ്ഞു. കുളിക്കാത്ത ഒരുപാട് പേർക്ക് പാർവതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%