,

സംഭവം പൊളിച്ചൂട്ടാ ഗഡ്യോളെ , പൂരപറമ്പിൽ നിന്നൊരു സേവ് ദ് ഡേറ്റ് വിഡിയോ


ചെവിയാട്ടുന്ന കൊമ്പന്മാർ, മുറുകുന്ന മേളം, വർണവിസ്മയമാകുന്ന വെടിക്കെട്ട് ഇതിനെല്ലാം സാക്ഷിയായി ലക്ഷകണക്കിന് ആസ്വാദകർ. ലോകം തൃശൂരിലേക്ക് ചുരുങ്ങുന്ന ദിവസം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ വർണാഭമായ കാഴ്ചകൾ എത്ര വിവരിച്ചാലും തീരില്ല. എന്നാൽ പിന്നെ കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനിടയിൽ ഒരു സേവ് ദ് ഡേറ്റ് വിഡിയോ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും. വിവാഹം ആഘോഷമാക്കി മാറ്റുന്ന പുതുതലമുറയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എടുത്തു ഒരു കിടിലൻ ഒരു സേവ് ദ് ഡേറ്റ് വിഡിയോ. ആഘോഷലഹരിയിൽ ആറാടുന്ന പൂരപറമ്പിലേക്കാണ് ഇരുവരും ഓടിയെത്തുന്നത്. അധികം ഡെക്കറേഷൻസ് ഒന്നുമില്ല ഈ സേവ് ദ് ഡേറ്റ് വിഡിയോയ്ക്ക്. പൂരം ആസ്വദിക്കൂ അതിനിടയിൽ വിവാഹദിവസവും ഓർത്താൽ മതി. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ സെറ്റ് സാരി ധരിച്ച് വധുവും കുർത്തയും മുണ്ടും ഉടുത്ത് വരനും, മേളം ആസ്വദിച്ചും ആഘോഷിച്ചും പൂരപ്പറമ്പ് ചുറ്റിത്തിരിയുന്ന രണ്ട് ചെത്തുപിള്ളേരായി. പൂരത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത വിഡിയോയ്ക്ക് ആവേശമേകി മേളം പിന്നണി സംഗീതമായി ഉപയോഗിച്ചിരിക്കുന്നു.

പൂരവും കാണാം കല്യാണവും വിളിക്കാം. കണ്ണൂർ സ്വദേശിനിയായ ശ്രുതിയുടെയും ആലുവ സ്വദേശിയായ ലാൽ കൃഷ്ണയുടെയും സേവ് ദ് ഡേറ്റ് വിഡിയോയാണു പൂരത്തിനിടയിൽ ചിത്രീകരിച്ചത്. ഇരുവരും ഡോക്ടർമാരാണ്. സെപ്തംബർ ഒന്നിനാണ് ഇരുവരുടെയും വിവാഹം. മോഷൻ പിക്ചേഴ്സിനു വേണ്ടി അമ്പു രമേശ് ആണ് വിഡിയോ ഒരുക്കിയത്. പൂരത്തിന്റെ ആവേശവും പ്രണയവും കരുതലും നിറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%