,

വരനൊപ്പം കുതിരപ്പുറത്ത് നാഗനൃത്തം, അമ്പരന്ന് കല്യാണച്ചെക്കൻ


വിവാഹമെന്നാൽ ഇന്ത്യക്കാർക്ക് ആഘോഷമാണ്. പാട്ടും ആട്ടവും പാർട്ടിയുമൊക്കെയായി അടിച്ചുപൊളിച്ചാകും ഓരോ വിവാഹവും. എന്നാലും ഇങ്ങനെയൊരു സോളോ പെർഫോമൻസ് ആരും കണ്ടുകാണില്ല, അതും കുതിരപ്പുറത്ത് മണവാളനൊപ്പം ഇരുന്ന്. വെറും നൃത്തമല്ല, നാഗനൃത്തം. കുതിരപ്പുറത്ത് വരനെ എഴുന്നള്ളിച്ചു കൊണ്ട് വരുമ്പോഴാണ് കൂടെക്കയറിയ ആളുടെ നാഗനൃത്തം. ഉന്മാദാവസ്ഥയിൽ പത്തിവിടർത്തിയാടുന്ന ഇവൻ വെറും നാഗമല്ല അനാക്കോണ്ടയാണെന്നാണ് വിഡിയോ കണ്ട് അമ്പരന്നവർ പറയുന്നത്. എന്തായാലും ഈ അനാക്കോണ്ടാ നൃത്തച്ചുവടുകൾ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചുറ്റിത്തിരിയുകയാണ്. കൂടെക്കയറിയ ‘അനാക്കോണ്ട’യെ കണ്ട് എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലിരിക്കുകയാണ് കല്യാണച്ചെക്കൻ. നൃത്തം ചെയ്യുന്ന ചങ്ങാതിക്കു പിന്നിൽ അനങ്ങാതെ ഇരിക്കുന്ന വരനെയാണ് വിഡിയോയിൽ കാണുന്നത്. ഇടയ്ക്ക് വരന്റെ ചുണ്ടിൽ വച്ചു കൊടുക്കുന്ന നോട്ടുകൾ കടിച്ചെടുത്ത് ചുറ്റും കൂടിനിൽക്കുന്നവർക്കു നൽകുന്നുമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%