,

ഇസയുടെ നൂലുകെട്ടിന് വീട് അലങ്കരിച്ച് ചാക്കോച്ചൻ: വിഡിയോ


തങ്ങളുടെ വീട്ടിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചനും കുടുംബവും. ഇസ എന്നു ചുരുക്കി വിളിക്കാവുന്ന ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് ചാക്കോച്ചൻ കുഞ്ഞിനിട്ട പേര്. ഇപ്പോഴിതാ ഇസയുടെ നൂലുകെട്ടിന് വീട് അലങ്കരിക്കുന്ന ചാക്കോച്ചന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലാഡറിന്റെ മുകളിലിരുന്ന് പൂക്കളും മാലകളുമൊക്കെ ഇട്ട് വീട് അലങ്കരിക്കുന്ന താരത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ബിഹൈൻഡ് ദ് സീൻസ് ഒാഫ് ചോട്ടയുടെ നൂലുകെട്ട്’ എന്ന അടിക്കുറിപ്പമുണ്ട് വിഡിയോയ്ക്ക്. ചാക്കോച്ചനൊപ്പം കുടുംബാംഗങ്ങളും വീടൊരുക്കാൻ കൂടുന്നുണ്ട്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ജനിച്ച അന്നു മുതൽ ചാക്കോച്ചനും കുടുംബവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. സിനിമാരംഗത്തെ പ്രമുഖരും പ്രേക്ഷകരും കുഞ്ഞിനും ചാക്കോച്ചനും കുടുംബത്തിനും ആശംസകൾ നേർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%