,

ചർമം തിളങ്ങണോ, ഉണരുമ്പോൾ ഇത് ചെയ്താൽ മതി


ദിവസം മുഴുവൻ ഫ്രഷ് ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി ബുദ്ധിമുട്ടാനൊന്നും പലർക്കും സമയം കാണില്ല. എന്നാൽ അധികം പണിപ്പെടാതെ നിങ്ങളുടെ ദിവസം തിളക്കമുള്ളതാക്കാൻ സാധിച്ചാലോ? ലൈഫ്സ്റ്റൈൽ കോച്ചായ ലൂക്ക് കൂട്ടിൻഹോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ സിംപിൾ ടിപ് ഒന്ന് പരീക്ഷിച്ചു നോക്കൂ. രാവിലെ ഉണർന്ന് പ്രഭാത കർമങ്ങൾ ചെയ്തതിനു ശേഷം കുറച്ചു സമയം മെഡിറ്റേഷനിലോ ശരീരവ്യായാമങ്ങളിലോ ഏർപ്പെടുന്നത് നന്നാകും. അതിനുശേഷം രണ്ട് ഐസ് ക്യൂബെടുത്ത് മുഖത്തും നെറ്റിയിലും നന്നായി മസാജ് ചെയ്യുക. ഐസ് ക്യൂബുകൾ ഒരു തൂവാലയിൽ പൊതിഞ്ഞ ശേഷം കൺപോളകളിലും കണ്ണിന് താഴെയും പതിയെ ഉരസുക. ഇത് ദിവസവും ചെയ്യുന്നത് നിങ്ങളുടെ ചർമത്തിനു ബലവും തിളക്കവും നൽകും. മാത്രമല്ല ഐസ്ക്യൂബ് മസാജ് നിങ്ങളുടെ തലച്ചോറിനെ സൂപ്പർ ചാർജ് ചെയ്യുന്നതോടെ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും കഴിയും.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%