,

തിളക്കുന്ന ഇറച്ചിക്കറിയിൽ ചിരട്ട ഇടുന്നത് എന്തിനാണ്? ഉത്തരമുണ്ട്


കഴിഞ്ഞ കുറച്ചുദിവസമായി ഫെയ്സ്ബുക്ക് പേജുകളിൽ കറങ്ങി നടക്കുന്ന ഒരു ചിത്രമുണ്ട്. തിളയ്ക്കുന്ന നാടൻ കോഴിക്കറിയിൽ ചിരട്ട കിടന്നു വേവുന്നു. ഇത് എന്തിനാണെന്ന ചോദ്യവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇറച്ചി കറിവയ്ക്കുമ്പോൾ പെട്ടെന്നു വെന്തു കിട്ടാൻ ചിരട്ട ഇട്ടു വേവിച്ചാൽ മതിയെന്നതൊരു പാചകസൂത്രമാണ്. ബീഫ്, നാടൻകോഴി ഇറച്ചികൾ പെട്ടെന്ന് വെന്തുകിട്ടാൻ വീട്ടമ്മമാർ ഈ സൂത്രം പ്രയോഗിക്കാറുണ്ട്. കൂടുതൽ അളവിൽ ബീഫ് കറി വയ്ക്കുമ്പോൾ പച്ചപ്പു വിട്ടുമാറാത്ത ചിരട്ടകൾ ചേർത്ത് വേവിച്ചെടുത്താൽ ഏറെ രുചികരമാണ്. കറിയിൽ ഉപ്പു കൂടിയാലും ഇൗ സൂത്രം പ്രയോഗിച്ച് ഉപ്പിന്റെ അളവു ഒരു പരിധിവരെ നിയന്ത്രിക്കാം. ചിരട്ട നിസ്സാരക്കാരനല്ല എന്നതറിയാമല്ലോ. കറി വിളമ്പുന്നതിനു മുൻപ് ചിരട്ട എടുത്തു മാറ്റാൻ മറക്കരുത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%