,

ജപ്തി നടപടിക്കിടെ നടന്ന ആത്മഹത്യാശ്രമം; വൈഷ്ണവിക്ക് പിന്നാലെ അമ്മ ലേഖയും മരിച്ചു


മകള്‍ക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. ബാങ്കിന്റെ ജപ്തിഭീഷണി ഭയന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്വയം തീകൊളുത്തിയ മകളും മണിക്കൂറുകള്‍ മാത്രം പിന്നാലെ അമ്മയുമാണ് മരണം വരിച്ചത്. ആത്മഹത്യചെയ്തു. മാരായമുട്ടം സ്വദേശിനി പത്തൊമ്പതുകാരി വൈഷ്ണവി, ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന അമ്മ ലേഖ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അമ്മയുടെ മരണം. അഞ്ചുലക്ഷം രൂപ ഭവനവായ്പയുടെ പേരിലാണ് കാനറബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയുടെ ജപ്തിനടപടി. രാവിലെ മുതല്‍ ബാങ്കില്‍നിന്ന് വിളിച്ച് പണം ചോദിച്ച് സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന് മാരായമുട്ടം സ്വദേശി ചന്ദ്രന്‍ പറഞ്ഞു.

ബാങ്കില്‍ നിന്നുള്ള തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാരായമുട്ടം മലയിക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ ഡിഗ്രി വിദ്യാര്‍ഥിനി വൈഷ്ണവിയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ബാങ്കില്‍ നിന്ന് രാവിലെ മുതല്‍ ഭീഷണി ഫോണ്‍ വിളികള്‍ വന്നിരുന്നെന്ന് ചന്ദ്രന്‍റെ മാതാവ് പറയുന്നു. വീട് വിറ്റ് പണം നല്‍കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ലേഖയും വൈഷ്ണവിയും മുറിയില്‍ കയറി വാതിലടച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%